ബ്രഹാമാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം സംവിധായകന് എസ്.എസ് രാജമൗലിയുടെ പുതിയ ചിത്രത്തിന്റ വീഡിയോ പുറത്തു വിട്ടു. തെലുങ്ക് സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍.ടി.ആര്, രാം ചരണ്‍ തേജ എന്നിവരാണ് ചിത്രത്തിലെ നായകന്മാര്. ഡിവിവി എന്റര്ടെയ്ന്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.
2017 നവംബര്‍ 18 മുതല്‍ എല്ലാവരും കാത്തിരിക്കുന്ന തീരുമാനം എന്നു പറഞ്ഞ് ട്വിറ്ററിലൂടെയാണ് സംവിധായകന് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാസീവ് മള്‍ട്ടി സ്റ്റാറര്‍ എന്നാണ് അദ്ദേഹം ചിത്രത്തെ വിശേഷിപ്പിച്ചത്. രാജമൗലി, രാം ചരണ്‍, രാമ റാവു എന്ന പേരുകളുടെ ആദ്യത്തെ അക്ഷരമായ ആര്, ആര്, ആര് എന്ന ഹാഷ് ടാഗുകളാണ് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ പേര് ഇതുവരേയും പുറത്തുവിട്ടിട്ടില്ല.