ബോളിവുഡ് സംവിധായകന് രാംഗോപാല്‍ വര്‍മ്മ സ്റ്റൈല്മന്നന് രജനികാന്തിനെതിരെ വീണ്ടും രംഗത്തെത്തി. അമിതാഭ് ബച്ചന് നായകനായി എത്തിയിരുന്നുവെങ്കില്‍ രജനികാന്തിന്റെ ‘റൊബോട്ട്’ മികച്ചതാകുമായിരുന്നു എന്നാണ് ആര്‍ജിവിയുടെ ട്വീറ്റ്.
ബച്ചന്റെ ‘Te3n’ എന്ന ചിത്രത്തില്‍ രജനികാന്ത് അഭിനയിച്ചിരുന്നുവെങ്കില്‍ ചിത്രം തകരുമായിരുന്നുവെന്നും ആര്‍ജിവി കളിയാക്കിയിരിക്കുന്നു.
കബാലിയില്‍ ബച്ചന് അഭിനയിച്ചിരുന്നുവെങ്കില്‍ ചിത്രം എല്ലാ അര്‍ത്ഥത്തിലും പൂര്‍ണമാകുമായിരുന്നുവെന്നും ബച്ചന്റെ പികു, ബ്ലാക്ക് എന്നീ ചിത്രങ്ങളില്‍ രജനികാന്ത് അഭിനയിച്ചിരുന്നുവെങ്കില്‍ തമാശയാകുമായിരുന്നുവെന്നും ആര്‍ജിവി പറയുന്നു.
രജനികാന്തിനും അക്കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ലെന്നും ആര്‍ജിവി മറ്റൊരു ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്.
ആര്‍ജിവിയുടെ എല്ലാ ട്വീറ്റിനും കുറിക്കു കൊള്ളുന്ന മറുപടിയാണ് തലൈവരുടെ ആരാധകര്‍ നല്‍കിയത്.
തമിഴ് സംവിധായകനും നടനുമായ വെങ്കട് പ്രഭുവും കബാലി സ്റ്റൈലില്‍ മറുപടി നല്‍കിയിട്ടുണ്ട്. വെള്ളമടിച്ച് പലതും വിളിച്ചു പറയുകയാണെന്ന് ചിലര്‍ പറയുന്നുണ്ട്. മറ്റ് ചിലര്‍ അസഭ്യവര്‍ഷമാണ് നടത്തിയത്.