ചെന്നൈ: രജനികാന്തിനെതിരെയുള്ള നടപടികള്‍ക്ക് സ്റ്റേ. പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് താരത്തിനെതിരെയുള്ള തുടര്‍നടപടികള്‍ക്ക് മദ്രാസ് ഹൈക്കോടതി
ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചത്. മുകുന്ദ്ചന്ദ്‌ബോത്ര നല്‍കിയ അപകീര്‍ത്തി കേസില്‍ ജൂണ്‍ ആറിന് നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെ രജനീകാന്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ജൂണ്‍ 25 വരെ കീഴ്‌കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്.
സംവിധായകനും നിര്‍മാതാവും ധനുഷിന്റെ പിതാവുമായ കസ്തൂരിരാജക്ക് ആറു വര്‍ഷം മുന്‍പ് 40 ലക്ഷം രൂപ വായ്പ നല്‍കിയെന്നും ഇടപാടില്‍ 65 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും പറഞ്ഞ് ബോത്ര നല്‍കിയ പരാതിയില്‍ രജനീകാന്തിനെക്കുടി പ്രതിയായി ഉള്‍പ്പെടുത്തുകയായിരുന്നു. കേസില്‍ ഒരു പങ്കുമില്ലാത്ത തന്നെ കേസിലേക്ക് വലിച്ചിഴച്ച് മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ചാണ് രജനീകാന്ത് ബോത്രക്കെതിരെ പരാതി നല്‍കിയത്.