ലോക ചരിത്രം തിരുത്തി എഴുതി 2.0. . അമ്പരന്ന് ഹോളിവുഡ് നിര്‍മ്മാതാക്കള്‍

2.0 rejani movie

ലോകം മുഴുവന്‍ മാര്‍ക്കറ്റുള്ള ഹോളിവുഡ് സിനിമാലോകത്തെയും തോല്‍പ്പിച്ച് സ്‌റ്റൈല്‍മന്നല്‍ രജനീകാന്തിന്റെ 2.0 ഒരാഴ്ചക്കുള്ളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.

ഒരാഴ്ചക്കുള്ളില്‍ 500 കോടി ക്ലബില്‍ ഇടംപിടിച്ചാണ് റിലീസ് ചെയ്ത ആഴ്ചയില്‍ തന്നെ കൂടുതല്‍ കളക്ഷന്‍ നേടിയ ഹോളിവുഡ് ചിത്രം ഫന്റാസ്റ്റിക് ബീറ്റ്സിന്റെ റെക്കോര്‍ഡ് 2.0 പഴംകഥയാക്കിയത്.

ചൈനയില്‍ 56,000 തീയറ്ററുകളിലാണ് മെയ് മാസത്തില്‍ രജനി ചിത്രം റിലീസ് ചെയ്യുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വി.എഫ്.എക്സ് പ്രകടനമുള്ള ചിത്രം ശങ്കറാണ് സംവിധാനം ചെയ്തിരിക്കുന്നത്. രജനീകാന്തും അക്ഷയ്കുമാറും മത്സരിച്ചഭിനയിച്ച 2.0 ഇന്ത്യന്‍ സിനിമാലോകത്തിന് പുത്തന്‍ ഉണര്‍വാണ് സമ്മാനിച്ചത്.

രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയ രജനീകാന്ത് ,സിനിമയുടെ തകര്‍പ്പന്‍ വിജയത്തോടെ തമിഴകത്തിന്റെ തലൈവരാകാനുള്ള നീക്കത്തിലാണ്. വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ താരംകൂടിയാണ് രജനീകാന്ത്.

2.0

1995ല്‍ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു. ഈ ഒറ്റ ചിത്രത്തോടെ രജനി ജപ്പാനില്‍ ജനപ്രിയനായി. 2007-ല്‍ പുറത്തിറങ്ങിയ ശിവാജി ദ ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ടോപ് ചാര്‍ട്ടില്‍ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി.

സിനിമാലോകത്ത് മനുഷ്യത്വത്തിന്റെ മുഖംകൂടിയാണ് രജനീകാന്ത്. സിനിമയിലല്ലാതെ ജീവിതത്തില്‍ അഭിനയിക്കാത്ത അതുല്യ നടനാണ് അദ്ദേഹം. പൊതുരംഗത്ത് താരജാഡയും മേക്കപ്പില്ലാതെ പച്ചമനുഷ്യനായാണ് രജനി പ്രത്യക്ഷപ്പെടുന്നത്. സ്വന്തം സിനിമ പരാജയപ്പെട്ടാല്‍ അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും വിതരണക്കാര്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കിയും രജനി മറ്റുതാരങ്ങള്‍ക്ക് മാതൃകയായിരുന്നു.

2.0 team

രജനിയുടെ സ്വന്തം ചിത്രം എന്നു വിശേഷിപ്പിച്ച ബാബാ എന്ന ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നു വീണപ്പോഴും വിതരണക്കാര്‍ക്കും തീയേറ്റര്‍ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കി രജനി മാതൃകകാട്ടി. സിനിമപൊട്ടിയാലും പ്രതിഫലം കണക്കുപറഞ്ഞുവാങ്ങി അണിയറ പ്രവര്‍ത്തകരെ തിരിഞ്ഞുനോക്കാത്ത സഹതാരങ്ങളില്‍ നിന്നും വ്യത്യസ്തനാണ് ഈ സൂപ്പര്‍സ്റ്റാര്‍. 2.0യുടെ വന്‍ വിജയത്തോടെ രജനി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാജ്യത്തെ രാഷ്ട്രീയകേന്ദ്രങ്ങള്‍ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

Top