തികച്ചും സാധാരണക്കാരനായാണ് സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെ പൊതുവേദികളില്‍ കാണാറുള്ളത്. എന്നാല്‍ സിനിമയില്‍ എത്തുമ്പോള്‍ താരം സ്റ്റൈല്‍ മന്നന്‍ തന്നെയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. യുവതാരങ്ങളെ വരെ കടത്തിവെട്ടി ചുള്ളന്‍ ലുക്കിലാണ് താരത്തിന്റെ പുതിയ ഫോട്ടോ. എ ആര്‍ മുരുഗദോസിന്റെ ദര്‍ബാര്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള രജനികാന്തിന്റെ പുതിയ ചിത്രമാണ് വൈറലായിരിക്കുന്നത്.
ചിത്രീകരണത്തിനിടെ സംവിധായകന്‍ എ ആര്‍ മുരുഗദോസുമായി സംസാരിക്കുന്ന രജനികാന്തിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
‘സര്‍ക്കാര്‍’ സിനിമക്ക് ശേഷം എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദര്‍ബാര്‍’.ചിത്രത്തില്‍ ഇരട്ട വേഷത്തില്‍ എത്തുന്ന താരത്തിന്റെ ഒരു കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥന്റേയും മറ്റൊന്ന് സാമൂഹ്യ പ്രവര്‍ത്തകന്റേതുമാണ്. പൊലീസ് ഓഫീസറായി എത്തുന്ന താരത്തിന്റെ കഥാപാത്രം ഡിസിപി മണിരാജ് ആണ്. ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷം രജനികാന്ത് പൊലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
നയന്‍താരയാണ് ചിത്രത്തിലെ നായിക. മലയാളി താരം നിവേതയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രജനികാന്തിന്റെ മകളായിട്ടാണ് നിവേത അഭിനയിക്കുന്നത്. എസ്.ജെ. സൂര്യ വില്ലന്‍ കഥാപാത്രത്തിലെത്തുന്നു. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ രവിചന്ദര്‍ ആണ്. ചിത്രം 2020 ജനുവരി 15ന് തിയറ്ററുകളിലെത്തും.