കോവിഡ് പ്രതിരോധം; തമിഴ്‌നാടിന് സഹായഹസ്തവുമായി ‘തലൈവര്‍’

ചെന്നൈ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. തമിഴ്‌നാട്ടിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് തമിഴ് നടന്‍ രജനികാന്ത് സംഭാവന നല്‍കിയത്. സെക്രട്ടേറിയറ്റിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ നേരിട്ട് കണ്ടാണ് ചെക്ക് കൈമാറിയത്.

കോവിഡിനെ ചെറുക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അദ്ദേഹം മഹാമാരിയെ നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ചലച്ചിത്ര താരങ്ങളായ സൂര്യ, കാര്‍ത്തി, വിക്രം, അജിത് തുടങ്ങിയവരും നേരത്തെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

Top