രജനീകാന്തിന്റെ കാലായുടെ സാറ്റലൈറ്റ് അവകാശം സ്റ്റാര്‍ നെറ്റ്‌വര്‍ക്കിന്‌

dhanush-rejani

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ കാലായുടെ സാറ്റലൈറ്റ് അവകാശം സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് സ്വന്തമാക്കി.തമിഴ് പതിപ്പിന്റെ അവകാശങ്ങള്‍ സ്റ്റാര്‍ വിജയും സ്വന്തമാക്കി.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലായില്‍ മുംബൈയിലെ തെരുവുകളില്‍ രജനീകാന്തിന്റെ ഒരു ഡോണ്‍ വരുന്നതാണ് പ്രമേയം. നാനാ പടേക്കര്‍, പങ്കജ് ത്രിപാഠി, ഹുമ ഖുറേഷി, ഈശ്വരി റാവു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.ജൂണ്‍ ഏഴിന് തിയറ്ററുകളിലെത്തും.

ഏപ്രില്‍ 27 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഹോളിവുഡ് സൂപ്പര്‍ ഹിറ്റ് അവന്‍ജേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍ കൂടെ ലോംഗ് ഹംങ്‌സ് റീലിസ് നീട്ടിച്ചു. എന്നാല്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ സമരം മൂലം റിലീസ് ജൂണ്‍ ഏഴിലേക്ക് നീട്ടി.

ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവരാണ് എന്നിവരാണ് നിര്‍മ്മാണം. രജനികാന്തിന്റെ മരുമകനായ ധനുഷിന്റെ ആദ്യസംരംഭമാണ് രജനികാന്തിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത്.സന്തോഷ് നാരായണനാണ് കാലായില്‍ സംഗീതസംവിധാനം ചെയ്തിരിക്കുന്നത്.

Top