സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് ചിത്രം കാലക്ക് യുഎ സര്‍ട്ടിഫിക്കറ്റ്

rajanikanth-kaala

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ചിത്രം കാലക്ക് യുഎ സര്‍ട്ടിഫിക്കറ്റ്. എ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാന്‍ 14 ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഈ രംഗങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് യു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

പാ രജ്ഞിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ വണ്ടര്‍ ബാര്‍ മൂവീസാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് സന്തോഷ് നാരായണനാണ്. ചിത്രത്തില്‍ ഹുമ ഖുറേഷി, അഞ്ജലി പാട്ടില്‍, സമര്‍ത്ഥകാനി, പങ്കജ് ത്രിപതി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഏപ്രില്‍ 27നു റിലീസ് ചെയ്യും.

Top