ചെന്നൈ : ജെല്ലിക്കെട്ട് നിരോധിച്ച നടപടിയ്‌ക്കെതിരെ സൂപ്പര്‍ താരം രജനീകാന്ത് രംഗത്ത്. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗം. പരമ്പരാഗതമായി നടത്തുന്ന ഈ കായികവിനോദം എന്തു നിയമം വഴിയാണെങ്കിലും തിരിച്ചുകൊണ്ടു വരണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു.
വികടന്‍ ഫിലിം അവാര്‍ഡ് വേദിയിലാണ് രജനീകാന്ത് ജെല്ലിക്കെട്ട് നിരോധനത്തെ എതിര്‍ത്ത് രംഗത്തെത്തിയത്. നേരത്തെ കമല്‍ ഹാസനും ജെല്ലിക്കെട്ടിനായി രംഗത്തെത്തിയിരുന്നു. ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണമെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.
ധനുഷ്, ചിമ്പു, ഖുഷ്ബു, സുന്ദര്‍, ജി വി പ്രകാശ്, ആര്‍ ജെ ബാലാജി തുടങ്ങി തമിഴ് സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ ജെല്ലിക്കെട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.