ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനത്തെ സ്വാഗതം ചെയ്ത് രജനീകാന്ത്

rajanikanth

ചെന്നൈ: ബിജെപി പ്രകടന പത്രികയിലെ നദീസംയോജന പദ്ധതിയെ സ്വാഗതം ചെയ്ത് നടന്‍ രജനീകാന്ത്. താന്‍ ഒരുപാട് കാലമായി പറഞ്ഞു കൊണ്ടിരിക്കുന്ന പദ്ധതിയാണ് ഇതെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സന്തോഷമുണ്ടെന്നും രജനീകാന്ത് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ആരാണ് അധികാരത്തില്‍ വരുന്നത് എന്നറിയില്ല. ബിജെപി പ്രകടന പത്രികയില്‍ നദീസംയോജനം സാധ്യമാകും എന്ന വാഗ്ദാനമുള്ളതായി കണ്ടു. എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുന്നപക്ഷം ആദ്യം നടപ്പാക്കേണ്ട പദ്ധതിയാണിത്. അന്തരിച്ച മുന്‍പ്രധാനമന്ത്രി എബി വാജ്‌പേയുടെ സ്വപ്നപദ്ധതിയായിരുന്നു ഇത്-രജനീകാന്ത് കൂട്ടിച്ചേര്‍ത്തു.അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഈ പദ്ധതിയെക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. നദീസംയോജനം നടപ്പാക്കുമെന്നും ഇതിനായി പ്രത്യേക മന്ത്രാലയം തന്നെ രൂപീകരിക്കുമെന്നും എന്നും ബിജെപി പ്രകടന പത്രികയിലുണ്ട്. നദീസംയോജനം യഥാര്‍ത്ഥ്യമായാല്‍ നാട്ടിലെ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് അവസാനമാകും. ഒരുപാട് കോടി ആളുകള്‍ക്ക് ജോലികിട്ടും കൃഷിക്കും വ്യവസായത്തിനും ഇതു തുണയാവും ചെന്നൈയില്‍ മാധ്യമങ്ങളെ കണ്ട രജനീകാന്ത് പറഞ്ഞു.

Top