rajanikath- new movie kabali

രജനീകാന്ത് ഗ്യാങ്ങ്സ്റ്റര്‍ ലുക്കിലെത്തുന്ന തമിഴ് ചിത്രം കബാലിയുടെ ടീസര്‍ പുറത്തുവന്നു. മദ്രാസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കബാലി. ചിത്രത്തില്‍ അധോലോക നായകനായിട്ടെത്തുന്ന രജനീകാന്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലും ആരാധകരിലുമെല്ലാം വന്‍ ചര്‍ച്ചയായിരുന്നു.

രാധിക ആപ്‌തേ, ധന്‍ഷിക,ദിനേഷ് രവി, ജോണ്‍ വിജയ് തുടങ്ങിയവരാണ് രജനീകാന്തിനോടൊപ്പം കബാലിയില്‍ അണിനിരക്കുന്ന മറ്റു താരങ്ങള്‍. രജനികാന്തിന്റെ ഭാര്യയായാണ് രാധിക ആപ്‌തേ കബാലിയില്‍ വേഷമിടുന്നത്.സന്തോഷ് നാരായണനാണ് കബാലിക്കു വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മെയ് 20ഓടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top