ഗുജറാത്തില്‍ മീശ വെച്ചെന്നാരോപിച്ച് ദളിത് യുവാവിനെ രജപുത്ര വിഭാഗക്കാര്‍ മര്‍ദ്ദിച്ചു

acid-attack

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിനു സമീപം കവിത ഗ്രാമത്തില്‍ മീശ വെച്ചെന്നാരോപിച്ച് ദളിത് യുവാവിന് നേരെ രജപുത്രരുടെ ആക്രമണം.

മീശ വയ്ക്കുകയും ഷോര്‍ട്‌സ്‌ ധരിക്കുകയും ചെയ്‌തെന്ന് ആരോപിച്ചായിരുന്നു ദളിത് യുവാവിനെ രജപുത്ര വിഭാഗക്കാര്‍ മര്‍ദ്ദിച്ച് അവശനാക്കിയത്.

വിജയ് എന്ന യുവാവിനാണു ക്രൂരമായ മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് ഇരുവിഭാഗവും പൊലീസില്‍ പരാതി നല്കി.

സംഭവത്തില്‍ രജപുത്ര വിഭാഗത്തില്‍പ്പെട്ട അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏഴംഗ സംഘമാണു വിജയിനെ മര്‍ദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു, ഇയാളുടെ സഹോദരന്‍ സഞ്ജയിനും മര്‍ദ്ദനമേറ്റിട്ടുണ്ട്.

Top