തിരുവനന്തപുരം : കവിയും മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ പ്രഭാവര്‍മ്മയുടെ ചിത്രാംഗന എന്ന കാവ്യത്തിന് നര്‍ത്തകി രാജശ്രീവാര്യര്‍ ഭരതനാട്യാവിഷ്‌കാരമൊരുക്കുന്നു.
സ്വരലയയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 31 ന് വൈകിട്ട് 6.30ന് ടാഗോര്‍ തീയേറ്ററില്‍ നൃത്താവതരണം അരങ്ങേറും.
യശോദ, ശകുന്തള, സൈരന്ധ്രി എന്നീ ഇതിഹാസങ്ങളെയാണ് ഒന്നര മണിക്കൂറിലധികം നീളുന്ന നൃത്തച്ചുവടുകളിലൂടെ അരങ്ങിലെത്തിക്കുന്നത്.
മൂന്ന് സുപ്രധാന ഇതിഹാസ മുഹൂര്‍ത്തങ്ങളിലൂടെ സ്ത്രീ മനസിന്റെ തീവ്രവൈകാരിക ഭാവങ്ങളെ മലയാളികളുടെ മനസില്‍ പതിപ്പിക്കുകയാണ് അഭിജ്ഞ എന്ന് പേരിട്ടിരിക്കുന്ന നൃത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
നെടുന്‍കുന്നം ശ്രീദേവ് സംഗീത സംവിധാനവും ഗാനാലാപനവും നിര്‍വ്വഹിക്കുന്നു.
നാട്ടുവാങ്കം നീലംപേരൂര്‍ സുരേഷ് കുമാര്‍, മൃദഗം ചന്ദ്രു, വീണ സൗന്ദര്യ രാജന്‍ , വയലിന്‍ ശ്രീകുമാര്‍, ഓടകുഴല്‍ ശ്രീകുമാര്‍ രാമകൃഷ്ണന്‍ എന്നിവര്‍ കൈകാര്യം ചെയ്യും.