ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തന്റെ അതിവേഗ കന്നി സെഞ്ച്വറിയുമായി ഇംഗ്ലീഷ് താരം ജോസ് ബട്ലര്. ബട്ലറിന്റെ സെഞ്ചുറിക്കരുത്തില്‍ രാജസ്ഥാന് റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനു മുമ്പില്‍ ഉയര്‍ത്തിയത് 221 റണ്‍സ് എന്ന വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 220 റണ്‍സ് എന്ന ലക്ഷ്യത്തിലെത്തിയത്.
64 പന്തില്‍ 11 ഫോറും എട്ടു സിക്സും സഹിതം 124 റണ്‍സെടുത്ത് ജോസ് ബട്ലറാണ് രാജസ്ഥാന്റെ റണ്‍മല കൂട്ടാന്‍ സഹായിച്ചത്. 17 റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായ രാജസ്ഥാന് ക്യാപ്റ്റന്‍ സഞ്ജു സാംസണും ബട്ലറും ചേര്‍ന്ന് ഒരുക്കിയ സെഞ്ച്വറി കൂട്ടുകെട്ടാണ് 220 എന്ന ലക്ഷ്യത്തിലെത്താന്‍ കാരണം.