രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍

ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ജയ്പൂരിലെ ആല്‍ബര്‍ട്ട് ഹാളില്‍ നടന്ന ചടങ്ങിലാണ് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

മൂന്നാം തവണയാണ് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തുന്നത്.

Top