തിരുവനന്തപുരം: രാജസ്ഥാനില്‍ നാളെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാന്‍ തീരുമാനമായി. യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കു നല്‍കണമെന്ന കാര്യത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം തേടുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.
രാജസ്ഥാനില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ പതനത്തിന്റെ തുടക്കമാണ് വ്യക്തമാക്കുന്നതെന്ന് എ.കെ ആന്റണിയും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നിര ശക്തിപ്പെടുമെന്നും മോദിമുക്ത ഭാരതം വരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതികരിച്ചിരുന്നു.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലസൂചനകള്‍ പുറത്തെത്തുമ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് ഭരണം പിടിച്ചു കഴിഞ്ഞു.
തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം നിലനിര്‍ത്തി. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.