ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 32 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും, പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ എല്ലാ ചികിത്സാസഹായവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെയാണ് സവായ് മദോപൂരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.
അമിതവേഗത്തിലായിരുന്ന ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയിലേക്ക് പതിക്കുകയായിരുന്നു.