രാ​ജ​സ്ഥാ​നി​ല്‍ ജ​യി​ച്ച സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ 23 ശ​ത​മാ​നം പേ​രും ക്രി​മി​ന​ല്‍ കേ​സ് പ്ര​തി​ക​ള്‍

karnataka

ന്യൂഡല്‍ഹി: രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച സ്ഥാനാര്‍ഥികളില്‍ 23 ശതമാനം പേരും ക്രിമിനല്‍ കേസിലെ പ്രതികളെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍.

നാമനിര്‍ദേശ പത്രികയുടെ ഭാഗമായി ഇവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നാണ് കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഇതില്‍ 28 പേരുടെ പേരിലുള്ളത് കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസിന്റെ 99 എംഎല്‍എമാരില്‍ 25 പേരും ഏതെങ്കിലും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടന്നും റിപ്പോര്‍ട്ട് പറയുന്നു. ബിജെപി എംഎല്‍എമാരില്‍ 12 പേര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ് നിലവിലുള്ളത്. ബിഎസ്പിയുടെ ആറ് എംഎല്‍എമാരില്‍ രണ്ടു പേര്‍ക്കെതിരെ ക്രിമിനല്‍ കേസുള്ളതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Top