ജയ്പൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന രാജസ്ഥാനില്‍ ഭരണകക്ഷിയായ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തി വിമത നേതാക്കള്‍. 11 വിമത നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കി.
ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതോടെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. ഞായറാഴ്ച ബിജെപി വിട്ട എംഎല്‍എ ഗ്യാന്‍ദേവ് അഹുജ സ്വതന്ത്രമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി സീറ്റ് നിഷേധിച്ച സാഹചര്യത്തിലാണ് സ്വതന്ത്രനായി മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപി വിട്ട റഹ്മാന്‍ അഷറഫ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്.