പാഡ്മാന് രാജസ്ഥാനിൽ നികുതിയില്ല , എല്ലാ സ്ത്രീകളും ചിത്രം കാണണമെന്ന് വസുന്ധര രാജെ

Vasundhara Raje

ക്ഷയ് കുമാർ കേന്ദ്രകഥാപാത്രമായി എത്തി സ്ത്രീകളിലെ ആർത്തവത്തിന്റെ കഥ പറഞ്ഞ ചിത്രം പാഡ്മാന് രാജസ്ഥാനിൽ നികുതി ഇളവ്. ചിത്രത്തിൽ രാജസ്ഥാനിൽ നികുതി നൽകേണ്ടെന്നും ഈ ചിത്രം എല്ലാ സ്ത്രീകളും കാണണമെന്നും മുഖ്യമന്ത്രി വസുന്ധര രാജെ അറിയിച്ചു.

സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ വിവിധ സ്കൂളുകളിലും കോളേജുകളിലും സാനിറ്ററി പാഡ് മെഷീൻ സ്ഥാപിക്കുമെന്നും ഈ ചിത്രം പുതിയൊരു സന്ദേശമാണ് നൽകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സ്ത്രീകളിലെ ആര്‍ത്തവം വിഷയമാക്കി ആര്‍. ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്തത്. സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

സോനം കപൂറും, രാധികാ ആപ്‌തെയും നായികമാരായി എത്തിയ ചിത്രം ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും ചേര്‍ന്നാണ് നിർമ്മിച്ചത്.

Top