ജയ്പൂര്‍: രാജസ്ഥാനില്‍ രണ്ട് വര്‍ഷം മുമ്പ് പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട പെഹ് ലു ഖാനെതിരെ രാജസ്ഥാന്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പെഹ്ലുഖാനെ കൂടാതെ മക്കളായ ഇര്‍ഷാദ്, ആരിഫ്, കാലികളെ കൊണ്ട് പോയ പിക്ക് അപ്പ് വാഹനത്തിന്റെ ഉടമ എന്നിവര്‍ക്കെതിരെയും കേസുണ്ട്. പശു കള്ളക്കടത്താണ് ചുമത്തിയിരിക്കുന്ന കുറ്റം.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകമാണ് കുറ്റപത്രം തയാറാക്കിയത്. പെഹ് ലു ഖാനെ പ്രതി ചേര്‍ത്ത് പുതിയ കുറ്റപത്രം ഡിസംബര്‍ 30നാണ് തയാറാക്കിയത്.
2017 ഏപ്രിലില്‍ ജയ്പൂരിലെ കന്നുകാലി മേളയില്‍ നിന്ന് പശുവിനെ വാങ്ങി വരുന്നതിനിടെയാണ് ഗോരക്ഷാ ഗുണ്ടകളുടെ മര്‍ദ്ദനമേറ്റ് ക്ഷീര കര്‍ഷകനായ പെഹ് ലു ഖാന്‍ കൊല്ലപ്പെട്ടത്. പെഹ്ലു ഖാന്‍ മരണമൊഴിയില്‍ പറഞ്ഞ ആറ് പേര്‍ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കോടതിയിലേക്ക് പോകവെ കേസില്‍ സാക്ഷികളായ െപഹ് ലു ഖാന്റെ മക്കള്‍ക്കു നേരെ വെടിവെപ്പ് നടന്നിരുന്നു.