ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റിനും അനുയായികള്‍ക്കും എതിരായ നടപടി തടഞ്ഞ് രാജസ്ഥാന്‍ ഹൈക്കോടതി. വരുന്ന ചൊവ്വാഴ്ച വൈകുന്നേരം 5.30 വരെ ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ പാടില്ലെന്നാണ് കോടതി നിര്‍ദേശം.
സ്പീക്കറുടെ കാരണംകാണിക്കല്‍ നോട്ടീസിനെ ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റും 18 കോണ്‍ഗ്രസ് വിമത എംഎല്‍എമാരും നല്‍കിയ ഹര്‍ജി വാദം കേള്‍ക്കാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് സ്പീക്കര്‍ സി.പി.ജോഷി സച്ചിന്‍ പൈലറ്റടക്കമുള്ള 19 എം.എല്‍.എമാര്‍ക്ക് അയോഗ്യത മുന്നറിയിപ്പ് നല്‍കികൊണ്ടുള്ള നോട്ടീസയച്ചത്. നോട്ടീസിന് വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കിയില്ലെങ്കില്‍ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.