മതംമാറ്റത്തിന് പുതിയ മാനദണ്ഡങ്ങളുമായി രാജസ്ഥാന്‍ ഹൈക്കോടതി

ജോഥാപുര്‍: മതംമാറ്റത്തിന് പുതിയ മാനദണ്ഡങ്ങളുമായി രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവ്.

സ്വമനസ്സാലെ മതം മാറണമെങ്കില്‍ വ്യക്തി ഒരു മാസം മുന്‍പേ അക്കാര്യം ജില്ലാ കലക്ടറെ അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡം പുറത്തിറക്കി ജസ്റ്റീസ് ജി.കെ വ്യാസ് ആണ് ഇക്കാര്യം ഉത്തരവിട്ടത്.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഏതെങ്കിലും മത സംഘടന മതപരിവര്‍ത്തനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കണമെന്നും കോടതി നിരീക്ഷിച്ചു.

സംസ്ഥാനത്തെ മതപരിവര്‍ത്തനം സംബന്ധിച്ച അന്വേഷണത്തിന് നവംബര്‍ 28നാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.

ചിരാംഗ് സിങ്വി എന്നയാള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ച് ശിപാര്‍ശ തേടിയത്.

Top