ജയ്പൂര്‍: പാക് ഐഎസ്‌ഐക്ക് വിവരങ്ങള്‍ കൈമാറിയ ചാരനെ പിടികൂടിയതായി രാജസ്ഥാന്‍ പൊലീസ്. ജയ്സാല്‍മീറില്‍ നിന്നാണ് യുവാവിനെ പൊലീസ് പിടി കൂടിയത്.
മൊബൈല്‍ സിം കാര്‍ഡുകള്‍ വില്‍ക്കുന്ന കട നടത്തുന്ന നിബാബ് ഖാന്‍ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിബാബ് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയിരുന്നതായി ഡയറക്ടര്‍ ജനറല്‍ (ഇന്റലിജന്‍സ്) ഉമേഷ് മിശ്ര ആരോപിച്ചു.
2015ല്‍ പാകിസ്താന്‍ സന്ദര്‍ശിച്ച ഖാന്‍ അവിടെ ഐ.എസ്.ഐയുമായി ബന്ധപ്പെട്ടിരുന്നു. 15 ദിവസത്തെ പരിശീലനം നല്‍കി 10,000 രൂപയും നല്‍കിയാണ് അവര്‍ ഇന്ത്യയിലേക്ക് നിബാബിനെ തിരിച്ചയച്ചതെന്ന് പൊലീസ് പറയുന്നു.
ഇന്ത്യയിലെത്തിയ നിബാബ് സമൂഹ മാധ്യമങ്ങള്‍ വഴി ഐ.എസ്.ഐക്ക് ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ചും ഇന്ത്യയിലെ സംഭവ വികാസങ്ങളെ സംബന്ധിച്ചും വിവരങ്ങള്‍ കൈമാറി വരികയായിരുന്നെന്നും മിശ്ര ആരോപിച്ചു.