പിങ്ക്‌സിറ്റി മതിലില്‍ മൂത്രമൊഴിച്ച രാജസ്ഥാന്‍ ആരോഗ്യമന്ത്രി വിവാദത്തില്‍ ;ചിത്രം വൈറല്‍

rajasthan

ജയ്പുര്‍: പിങ്ക് സിറ്റി ചുവരില്‍ രാജസ്ഥാന്‍ ആരോഗ്യമന്ത്രി മൂത്രമൊഴിക്കുന്ന ചിത്രം വൈറലാകുന്നു. സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ടോപ് ചാര്‍ട്ടില്‍ ഉള്‍പ്പെടാന്‍ വേണ്ടി ജയ്പുര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ശ്രമിക്കുന്നതിനിടയിലാണ് ആരോഗ്യമന്ത്രിയുടെ ചിത്രം വൈറലായിരിക്കുന്നത്.

സംസ്ഥാനത്ത് പൊതുറോഡില്‍ മൂത്രമൊഴിക്കുന്നവര്‍ക്ക് 200 രൂപയാണ് പിഴ. ആരോഗ്യ മന്ത്രി കാളിചരണ്‍ സറഫ് ഇതിനു മുന്‍പും ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് ഫോട്ടോ എടുക്കാന്‍ സാധിച്ചിരുന്നില്ലെന്നും കോണ്‍ഗ്രസ്സ് നേതാവ് അര്‍ച്ചന ശര്‍മ അറിയിച്ചു.

വസുന്ധര രാജെ സിന്ധ്യയും ബിജെപി സര്‍ക്കാറും രാജസ്ഥാനില്‍ വലിയ വിമര്‍ശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ബിജെപി സര്‍ക്കാറിനെ വിവാദത്തിലാക്കുന്ന ചിത്രം പുറത്തുവന്നിട്ടും ആരോഗ്യമന്ത്രിക്ക് യാതൊരു തരത്തിലുമുള്ള പ്രശ്‌നങ്ങളില്ലെന്നാണ് പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തെ കുറിച്ച് ചോദിച്ചവരോട് ഇതൊന്നും വലിയ കാര്യമല്ലെന്നാണ് കാളിചരണ്‍ സറഫ് പ്രതികരിച്ചത്.

Top