തിരുവനന്തപുരം: രാജസ്ഥാന്‍ റോയല്‍സില്‍ തിരിച്ചെത്തിയതും ടീം ഏല്‍പ്പിച്ച റോള്‍ ഭംഗിയായി ചെയ്യാനായതും സന്തോഷം നല്‍കുന്നതാണെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍. ലേലത്തില്‍ മുടക്കിയ പണത്തിന് അനുസരിച്ച് ഒരു താരത്തിന്റെ പ്രകടനത്തെ വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും സഞ്ജു വ്യക്തമാക്കി. എട്ടു കോടി കിട്ടി എന്നതിനേക്കാള്‍ സന്തോഷം രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചതായിരുന്നു. അവിടെ നിന്ന് ലഭിച്ചത് നല്ല അനുഭവമായിരുന്നുവെന്നും സഞ്ജു പറഞ്ഞു
ടി ട്വന്റിയില്‍ ഫീല്‍ഡിങ്ങിന് വളരെ പ്രാധാന്യമുണ്ട്. മികച്ച രീതിയില്‍ ഫീല്‍ഡ് ചെയ്യുന്നതിനാലാണ് വിക്കറ്റ് കീപ്പറുടെ റോള്‍ തരാതിരുന്നത്. അത് ടീമിന്റെ തീരുമാനമായിരുന്നു. സ്റ്റീവ് സ്മിത്തിന്റെ അഭാവത്തില്‍ അജിങ്ക്യ രഹാനെ മികച്ച രീതിയില്‍ ടീമിനെ നയിച്ചു. ദേഷ്യപ്പെടാതെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയുന്ന ക്യാപ്റ്റനാണ് രഹാനെയെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തിയപ്പോള്‍ അനിഷ്ടം തോന്നിയിരുന്നു. പക്ഷേ നെഗറ്റീവായി ചിന്തിച്ചാല്‍ പരാതി പറയാനേ നേരെമുണ്ടാകൂ. അതിലും നല്ലത് പോസിറ്റീവായി എടുത്ത് ഏല്‍പ്പിച്ച റോള്‍ നന്നായി ചെയ്യുകയാണെന്നും സഞ്ജു വ്യക്തമാക്കി. ഒരാഴ്ച്ചത്തെ വിശ്രമത്തിന് ഇംഗ്ലണ്ട് പര്യടനത്തിലുള്ള തയ്യാറെടുപ്പ് തുടങ്ങുമെന്നും സഞ്ജു പറഞ്ഞു.