മുംബൈ ഇന്ത്യന്‍സിനെ 23 റണ്‍സിന് റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ 23 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇഷാന്‍ കിഷന്റെയും തിലക് വര്‍മയുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ ജയത്തിലേക്ക് ബാറ്റുവീശിയ മുംബൈയെ തന്ത്രപരമായ ബൗളിംഗ് മാറ്റങ്ങളിലൂടെയാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പിടിച്ചു കെട്ടിയത്.

അവസാന രണ്ടോവറില്‍ 39 റണ്‍സും അവസാന ഓവറില്‍ 29 റണ്‍സുമായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പൊള്ളാര്‍ഡ് ക്രീസിലുണ്ടായിട്ടും മുംബൈക്ക് അവസാന രണ്ടോവറില്‍ 16 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്‌കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 193-8, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 170-8

Top