പഠനത്തോടൊപ്പം മനക്കരുത്ത്; രാജസ്ഥാനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാഷണ ക്ലാസുകളും

രാജസ്ഥാന്‍: രാജസ്ഥാനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം പ്രഭാഷണങ്ങള്‍ കേള്‍ക്കുവാനും അവസരമൊരുക്കുന്നു. ഓരോ മാസവും സന്യാസിമാരുടെ പ്രഭാഷണം വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കുന്നതിലൂടെ കൂടുതലായി അവര്‍ക്ക് മനസിന് കരുത്ത് പ്രദാനം ചെയ്യാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.

ഓരോ മാസവും ശനിയാഴ്ചയാവും പ്രഭാഷണങ്ങള്‍ വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കുന്നതെന്ന് സെക്കന്ററി എജ്യൂക്കേഷന്‍ ഡയറക്ടര്‍ അറിയിച്ചു. വിശുദ്ധന്മാരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമയോടെ ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

മാസത്തിലെ ആദ്യത്തെ ശനിയാഴ്ച, പ്രശസ്തരായ വ്യക്തികളുടെ ജീവചരിത്രങ്ങള്‍ വിദ്യാര്‍ത്ഥികളെ വായിച്ച് കേള്‍പ്പിക്കുന്നതാണ്. രണ്ടാമത്തെ ശനിയാഴ്ച, പ്രചോദനവും ധാര്‍മ്മിക മൂല്യങ്ങളും സംബന്ധിച്ച കഥകളായിരിക്കും വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കുന്നത്. കൂടാതെ തുടര്‍ന്നുള്ള ക്ലാസ്സുകളില്‍ വിദ്യാര്‍ത്ഥികല്‍ക്ക് ക്വിസ് പ്രോഗ്രാമുകളും, ദേശഭക്തി ഗാനങ്ങള്‍ പാടാനുള്ള അവസരവും ഒരുക്കും.

Top