കനത്ത മഴ; രാജസ്ഥാനില്‍ നദികള്‍ കര കവിഞ്ഞ് ഒഴുകുന്നത് ഭീഷണിയാകുന്നു

പ്രതാപ്ഗര്‍ഹ്: കനത്ത മഴയെ തുടര്‍ന്ന് രാജസ്ഥാനിലെ ശിവാന, ജഘാം തുടങ്ങി നാലു നദികള്‍ കര കവിഞ്ഞ് ഒഴുകുന്നത് ഭീഷണിയാകുന്നു. പ്രതാപ് ഗാര്‍ഹില്‍ കനത്ത മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കം ഗ്രാമവാസികളുടെ ദൈനം ദിന ജീവിതത്തെ ബാധിച്ചിരിക്കുകയാണ്.

HEAVY-RAIN

കഴിഞ്ഞ നാലു ദിവസമായി കനത്ത മഴ മൂലം പഞ്ചാലി, റോസ്ഡ്, ശിവാന, ജഘാം നദികളുടെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. ഇവിയെയുള്ള പാലങ്ങള്‍ അടച്ചതിനാല്‍ ജനങ്ങള്‍ക്ക് യാത്രയും ബുദ്ധിമുട്ടായിരിക്കുകയാണ്.

Top