ജയ്പൂര്‍: കോവിഡ് വ്യാപന സാധ്യത തിരിച്ചറിയുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് നിര്‍ത്തിവച്ച് രാജസ്ഥാന്‍. ടെസ്റ്റിന് കാര്യക്ഷമത കുറവായതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ആരോഗ്യമന്ത്രി രഘു ശര്‍മ പറഞ്ഞു. പരിശോധനഫലങ്ങള്‍ 90 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 5.4 ശതമാനമാണ് ലഭിച്ചത്. അതുകൊണ്ടാണ് റാപ്പിഡ് ടെസ്റ്റ് താത്ക്കാലികമായി നിര്‍ത്തി വച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ടെസ്റ്റ് ഇനി തുടരണോ എന്ന കാര്യത്തില്‍ ഐസിഎംആറിന്റെ മാര്ഗനിദേശം തേടുമെന്നും അദേഹം വ്യക്തമാക്കി. റാപ്പിഡ് ടെസ്റ്റ് എന്നത് കോവിഡ് പരിഹരിക്കാനുള്ള അവസാന മാര്‍ഗമല്ല, ഇതിനായി പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്നും രഘു ശര്‍മ പറഞ്ഞു.
അതേസമയം, രാജസ്ഥാനില്‍ ഇതുവരെ 1,570 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 25 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.