ജയ്പൂര്‍: വിദ്യാസമ്പന്നരായ രാജസ്ഥാനിലെ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ അലവന്‍സ് നല്‍കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രഖ്യാപനം.
രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് 3500 രൂപയും പുരുഷന്മാര്‍ക്ക് 3000 രൂപയുമായിരിക്കും അലവന്‍സ് നല്‍കുക.
അധികാരത്തിലെത്തിയാല്‍ തൊഴില്‍രഹിതരായ ചെറപ്പക്കാര്‍ക്ക് അലവന്‍സ് നല്‍കുമെന്ന കാര്യം പ്രകടപത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. 21നും 35നും ഇടയിലുള്ള രണ്ട് കോടി ജനങ്ങള്‍ രാജസ്ഥാനില്‍ തൊഴില്‍ രഹിതരായി ഉണ്ടെന്നാണ് 2018 ലെ സിഎംഐഇയുടെ കണക്കില്‍ പറയുന്നത്.