രാജസ്ഥാന്‍: രാജസ്ഥാനിലും തെലങ്കാനയിലും വോട്ടിങ് മെഷീന്റെ പണിമുടക്ക് തുടര്‍ക്കഥയാവുന്നു.
വോട്ടിങ് മെഷീന്‍ പണിമുടക്കിയതിനെ തുടര്‍ന്ന് വോട്ട് രേഖപ്പെടുത്താനുള്ള നീണ്ട ക്യൂവാണ് പല പോളിങ് ബൂത്തുകളിലും കാണപ്പെടുന്നത്. മണിക്കൂറുകള്‍ കാത്ത് നിന്ന ശേഷമാണ് പല പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വോട്ട് രേഖപ്പെടുത്താനായത്.
രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ 172ാം ബൂത്തില്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അര്‍ജുന്‍ റാം മെഗ്വാള്‍ ക്യൂവില്‍ നിന്നത് മൂന്നര മണിക്കൂറോളമാണ്.
രാവിലെ എട്ട് മണിക്ക് തന്നെ മന്ത്രി ബൂത്തില്‍ എത്തിയിരുന്നുവെങ്കിലും വോട്ടിങ് യന്ത്രം പ്രവര്‍ത്തിക്കാത്തതിനാല്‍ വോട്ടെടുപ്പ് തടസമാവുകയായിരുന്നു. 11.30 ഓടെയാണ് മന്ത്രിക്ക് വോട്ട് ചെയ്യാനായത്.