ഇന്ത്യന്‍ വികസനത്തിന്റെ ആദ്യ നാളുകള്‍, രാജീവ് ഗാന്ധി ഓര്‍മ്മിക്കപ്പെടുന്നു

ന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ദിരാ യുഗം എന്ന് പ്രത്യേകം അടയാളപ്പെടുത്താന്‍ സാധിക്കും. ഭരണാധികാരിയെന്ന നിലയിലും വികസന പ്രവര്‍ത്തനത്തിന്റെ കാര്യത്തിലും അതിന്റെ തുടര്‍ച്ചയായിരുന്നു രാജീവ് ഗാന്ധി. രാജ്യം ഇന്ന് കാണുന്ന വികസനത്തിന്റെയും സാങ്കേതിക വിദ്യയുടെയും വിദ്യാഭ്യാസ രംഗത്തെയും കുതിപ്പുകള്‍ എല്ലാം രാജീവിന്റെ കാലഘട്ടത്തിന്റെ തുടര്‍ച്ചയാണ്. വിദേശ നയ രൂപീകരണത്തിലും അതിന് വ്യത്യാസമില്ല.

1944 ഓഗസ്റ്റ് 20നാണ് രാജീവ് ഗാന്ധി ജനിക്കുന്നത്. അമ്മ ഇന്ദിരാഗാന്ധിയോടൊപ്പം അലഹബാദിലെ വീട്ടിലാണ് അദ്ദേഹം വളര്‍ന്നത്. ഇന്ദിരയുമായി പിരിഞ്ഞ് കഴിയുകയായിരുന്നെങ്കിലും ഫിറോസ് ഗാന്ധി മകന്‍ രാജീവിന്റെ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഇന്ത്യയിലും വിദേശത്തുമായാണ് രാജീവ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. എഞ്ചിനീറിംഗ് പഠിക്കാന്‍ വിദേശത്ത് പോയെങ്കിലും വൈമാനികനാകണമെന്ന ആഗ്രഹവുമായി ഇന്ത്യയില്‍ തിരിച്ചെത്തി.

കേംബ്രിഡ്ജ് പഠനകാലത്ത് കണ്ടുമുട്ടിയ സോണിയ മൈനോയുമായി 1969ല്‍ വിവാഹിതനായി. ഇന്ത്യന്‍ എയര്‍ലൈസില്‍ വൈമാനികമായി ജോലി നോക്കിയ അദ്ദേഹം രാഷ്ട്രീയത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചതേയില്ല. എന്നാല്‍ അനുജന്‍ സഞ്ജയ് ഗാന്ധി അമ്മയുടെ വലംകൈ ആയിരുന്നു. എന്നാല്‍ 1980ല്‍ സ്വകാര്യ വിമാനം തകര്‍ന്ന് അദ്ദേഹം മരിച്ചു. തൊട്ടടുത്ത വര്‍ഷം രാജീവ് അമേഠി മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റില്‍ എത്തി. എല്ലാം അമ്മയുടെ താല്‍പര്യപ്രകാരമായിരുന്നു.

indira gandhi

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി പദമെന്ന ഉത്തരവാദിത്വം കൂടി അദ്ദേഹം ഏറ്റെടുത്തു. ഇന്ദിരയുടെ മരണത്തിനും സിഖ് കൂട്ടക്കൊലയ്ക്കും ശേഷം 540 അംഗ സഭയില്‍ 405 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. അത് രാജീവ് ഗാന്ധിയില്‍ തികഞ്ഞ ഒരു നേതാവുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിനും ആ തെരഞ്ഞെടുപ്പില്‍ വലിയ പ്രാധാന്യമുണ്ടായിരുന്നു.

അമേരിക്കയുമായി സൗഹൃദം മെച്ചപ്പെടുത്തിയതാണ് രാജീവ് ഗാന്ധിയുടെ വിദേശ നയത്തിലെ സുപ്രധാന നേട്ടം. അത് വരെ റഷ്യന്‍ ചായ് വ്
പ്രകടിപ്പിച്ചിരുന്ന ഇന്ത്യയോട് അമേരിക്ക കൈകോര്‍ത്തു. വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. നെഹ്‌റുവിന് ശേഷം ആദ്യമായി ചൈന സന്ദര്‍ശിക്കുന്നതും രാജീവ് ഗാന്ധിയായിരുന്നു.

മീസ്സോ കരാര്‍, ആസ്സാം കരാര്‍, പഞ്ചാബ് കരാര്‍ എന്നിവ രാജീവ് ഗാന്ധി ഒപ്പുവെച്ചു. ശ്രീലങ്കയിലെ സിംഹള പ്രശ്‌നത്തില്‍ ഇടപെട്ടത് രാഷ്ട്രീയത്തില്‍ മാത്രമല്ല, വ്യക്തി ജീവിത്തിലും അദ്ദേഹത്തിന് നിര്‍ണ്ണായകമായി. അയല്‍ രാജ്യങ്ങളില്‍ വിവിധ പ്രശ്‌നങ്ങളില്‍ ഇന്ത്യന്‍ സേനയുടെ ഇടപെടല്‍ ഉണ്ടായത് രാജീവിന്റെ കാലത്താണ്. മാലിയില്‍ എണ്‍പത് വീവ്രവാദികള്‍ ഭീഷണി ഉയര്‍ത്തിയപ്പോള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ സൈന്യം ക്രിയാത്മകമായി പ്രവര്‍ത്തിച്ചു.

കമ്പ്യൂട്ടറുകള്‍, സാങ്കേതിക വിദ്യ, പ്രതിരോധ വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ എല്ലാം വേഗത്തില്‍ വികസിച്ചത് രാജീവിന്റെ കാലത്തായിരുന്നു. അത് സാധാരണക്കാരിലേക്കെത്തിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. പബ്ലിക്‌ കോള്‍ ഓഫീസുകള്‍ ഇതിനുദാഹരണമായിരുന്നു.

ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നവോദയ വിദ്യാലയങ്ങള്‍ ആരംഭിച്ചത് രാജീവിന്റെ കാലത്താണ്. പി.വി നരസിംഹ റാവുവിന്റെ ആശയമായിരുന്നു ഇത്.

ഏഴാം പഞ്ചവത്സര പദ്ധതിയില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 506 ആയി ഉയര്‍ന്നു. ദാരിദ്രരേഖാ ശതമാനം താഴ്ന്നു.

sonia

ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് കുടിയേറിപ്പാര്‍ത്ത തമിഴ് വംശജരോടും അവരുടെ ആവശ്യങ്ങളോടും ഇന്ത്യ സഹതാപവും ഐക്യദാര്‍ഢ്യവും പുലര്‍ത്തിയിരുന്നു. തമിഴ് പുലികള്‍ക്ക് ഇന്ത്യ ആയുധവും പരിശീലനവും നല്‍കുന്നു എന്ന് ആരോപിക്കപ്പെട്ടു. ശ്രീലങ്കയിലെ സിംഹള ജനതയ്ക്കിടയില്‍ ഇത് ഇന്ത്യയോടുള്ള രോഷത്തിനു കാരണമായി.

1948ല്‍ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹത്തെ വധിക്കാന്‍ ശ്രമമുണ്ടായി. ശ്രീലങ്കയിലെ വര്‍ഗ്ഗീയ പ്രശ്‌നങ്ങളിലും ആഭ്യന്തര കാര്യങ്ങളിലും ഇന്ത്യ ഇടപെട്ടു. ശ്രീലങ്കയ്ക്ക് ഇന്ത്യ സഹായം നല്‍കി. എല്‍ടിടിയുമായി തുറന്ന യുദ്ധങ്ങള്‍ ഉണ്ടായി. പ്രശ്‌നങ്ങള്‍ വഷളായി. ഇന്ത്യയില്‍ ജനിച്ച തമിഴ് വംശജര്‍ക്കെതിരേ ഇന്ത്യന്‍ സര്‍ക്കാരും ശ്രീലങ്കന്‍ സര്‍ക്കാരും കൂടിച്ചേര്‍ന്നു നയിച്ച ഈ സൈനിക നീക്കം പരക്കെ വിമര്‍ശിക്കപ്പെട്ടു.

1991 മെയ് 21 ന് തമിഴ്‌നാട്ടിലെ തിരുത്തണിയില്‍ നടന്ന പൊതുസമ്മേളനത്തിനിടയില്‍ ചാവേര്‍ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. 2006ല്‍ തമിഴ് പുലികള്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം പരോക്ഷമായി ഏറ്റെടുത്തു.

മരണ ശേഷം അദ്ദേഹത്തിന് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത് രത്‌ന ലഭിച്ചു.

രാഷ്ട്രീയത്തില്‍ അത്രതാല്‍പര്യം പ്രകടിപ്പിക്കാതിരുന്ന രാജീവ് വലിയ പ്രതിഭയായ ഭരണാധികാരിയായിരുന്നു എന്ന് പ്രവര്‍ത്തികള്‍ കൊണ്ട് തെളിയിച്ചു. വ്യക്തിപ്രഭാവത്തില്‍ മുന്‍ഗാമികളെപ്പോലെ തന്നെ അദ്ദേഹവും ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ഇന്നും ഉണ്ടാക്കുന്നുണ്ട്.

ഇന്ന് കോണ്‍ഗ്രസ് വലിയ നേതൃത്വ പ്രതിസന്ധി അനുഭവിക്കുമ്പോള്‍ പിന്നിലേയ്ക്ക് തിരിഞ്ഞ് നോക്കിയാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു കാലത്തും ദാരിദ്രമുണ്ടായിരുന്നില്ല എന്ന് മനസ്സിലാകും. രാഹുല്‍ ഗാന്ധിയ്ക്ക് മുന്നില്‍ ഒരുപാട് ഉദാഹരണങ്ങളുണ്ട്. മുന്‍ഗാമികള്‍ എടുത്ത നിലപാടുകള്‍, വീഴ്ചകള്‍.. അങ്ങനെ ഒരുപാട്. കാലോചിതമായി, സമയോചിതമായി ഇടപെട്ടവരാണ് നെഹ്രുവും, ഇന്ദിരയും, രാജീവും എല്ലാം.

റിപ്പോര്‍ട്ട് : എ.ടി അശ്വതി

Top