ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിക്കായി ഗുസ്തി താരങ്ങളെ പരിഗണിക്കാന്‍ തീരുമാനം. പരമോന്നത കായിക പുരസികാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡിനു വേണ്ടിയാണ് ഗുസ്തി താരങ്ങളായ ബജ്‌റംഗ് പൂനിയെയും വിനേഷ് പോഗട്ടിനെയും ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഗുസ്തി ഫെഡറേഷനാണ് ഇരു താരങ്ങളെയും ഖേല്‍ രത്‌നയ്ക്കായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. രാഹുല്‍ അവാരെ, ഹര്‍പ്രീത് സിംഗ്, ദിവ്യ കാക്രന്‍, പൂജ ദണ്ഡ എന്നിവരെ അര്‍ജ്ജുന അവാര്‍ഡിനു ഫെഡറേഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.