കേരളത്തില്‍ കൊവിഡ് വ്യാപനം ഉയരുമെന്ന് മുന്‍ ആരോഗ്യ സെക്രട്ടറിയും കോവിഡ് വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ രാജീവ് സദാനന്ദന്‍. രോഗവ്യാപനം കുറയ്ക്കാന്‍ ഏക മാര്‍ഗം അകലം പാലിക്കല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സമരങ്ങളും കഴിഞ്ഞ ഓണത്തിരക്കും രോഗികളുടെ എണ്ണം കൂടാന്‍ കാരണമായതായി അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന് 11,755 ആയി. 66,228 സാംപിളുകളാണു പരിശോധിച്ചത്. വെള്ളിയാഴ്ച 68,321 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 9250 പേര്‍ മാത്രമാണ് പോസിറ്റീവായിരുന്നത്.