നടനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘പെണ്ണും പൊറാട്ടും’ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും പൂജയും കൊല്ലങ്കോട് നടന്നു. എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ ബിനു അലക്‌സാണ്ടര്‍ ജോര്‍ജ്, ഷെറിന്‍ റേച്ചല്‍ സന്തോഷ് എന്നിവരും നിര്‍മാണ പങ്കാളികളാകുന്നു.
ക്യാമറ- സബിന്‍ ഉറളികണ്ടി. സംഗീതം – ഡോണ്‍ വിന്‍സെന്റ്. എഡിറ്റര്‍ – ചമന്‍ ചാക്കോ. ആര്‍ട്ട് – രാഖില്‍. സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍. മേക്കപ്പ് – റോണെക്‌സ് സേവ്യര്‍. കോസ്റ്റ്യൂം -വിശാഖ് സനല്‍കുമാര്‍ & ഡിനോ ഡേവിസ് തുടങ്ങിയവരാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലങ്കോടും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു.
പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തുന്ന ‘പെണ്ണും പൊറാട്ടും’ സെമി ഫാന്റസി ചിത്രമായാണ് ഒരുങ്ങുന്നത്. റാണി പദ്മിനി എന്ന ചിത്രത്തിനുശേഷം രവിശങ്കര്‍ രചന നിര്‍വഹിക്കുന്ന ചിത്രമാണിത്.