വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളൊന്നും അങ്ങനെ തുറന്ന് പറയാറില്ലാത്ത നടനാണ് രജനികാന്ത്. എന്നാല്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട മൂന്ന് സിനിമകള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കമല്‍ഹാസന്റെ കൂടി സാന്നിധ്യത്തിലാണ് രജനി ഇക്കാര്യം വ്യക്തമാക്കിയത്.
ഹോളിവുഡ് ചിത്രം ഗോഡ്ഫാദര്‍ (1972, സംവിധാനം ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള), തമിഴ് ചിത്രങ്ങളായ തിരുവിളൈയാടല്‍ (1965, എ പി നാഗരാജന്‍), ഹേ റാം (2000, കമല്‍ ഹാസന്‍) എന്നിവയാണ് തനിക്ക് ഏറ്റവും പ്രിയങ്കരമായ ചിത്രങ്ങളെന്നാണ് രജനീകാന്ത് പറഞ്ഞത്. ‘മറ്റൊന്നും കാണാനില്ലാതെ വരുമ്പോള്‍ ഈ ചിത്രങ്ങള്‍ ഇപ്പോഴും കാണാറുണ്ട്. ഹേ റാം ഞാന്‍ 30-40 തവണ കണ്ടിട്ടുണ്ട്- രജനി പറഞ്ഞു.
കമല്‍ ഹാസന്‍ സിനിമയിലെ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ ഗുരുസ്ഥാനീയനായ സംവിധായകന്‍ കെ ബാലചന്ദറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കത്ത രജനി കമലുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും എക്കാലത്തെയും പ്രിയചിത്രങ്ങളെക്കുറിച്ചും വെളിപ്പെടുത്തുകയായിരുന്നു.
രജനിയെ നായകനാക്കി ആദ്യമായി മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ ആണ് രജനിയുടെ അടുത്ത ചിത്രം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ആദിത്യ അരുണാചലം എന്ന പൊലീസ് ഓഫീസറായാണ് രജനിയുടെ എത്തുന്നത്.