രജനികാന്ത് ചിത്രം ‘2.0’ ; തിയേറ്ററിലെത്താന്‍ ഇനിയും വൈകുമെന്ന് സൂചന

2.0 rejani movie

രാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സയന്‍സ് ഫിക്ഷന്‍ 2.0 യുടെ റിലീസ് നീളുമെന്ന് സൂചന. രജനീകാന്തിനെയും, അക്ഷയ് കുമാറിനെയും പ്രധാന കഥാപാത്രങ്ങളാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്.

എന്നാല്‍ ഒട്ടേറേ വിഎഫ്എക്‌സ് ജോലികള്‍ ബാക്കിയുള്ള ചിത്രം ഏപ്രിലില്‍ തിയേറ്ററിലെത്തിലെന്നും, രണ്ടോ മൂന്നോ മാസങ്ങള്‍ കൂടി വൈകുമെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് ചിത്രം എത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ദീപാവലിയ്ക്ക് എത്താത്ത ചിത്രം പിന്നീട് റിപ്പബ്ലിക് ദിനത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഒടുവില്‍ ഏപ്രില്‍ 14ന് ചിത്രമെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനും മാറ്റമുണ്ടാകുന്ന തരത്തിലാണ് വാര്‍ത്തകള്‍ ഇപ്പോള്‍ എത്തുന്നത്.

Top