ദീപാവലിക്ക് ഇന്ത്യന്‍ സിനിമയില്‍ അങ്കം കുറിക്കനൊരുങ്ങുകയണ് സൂപ്പര്‍താരങ്ങളായ ആമിര്‍ ഖാനും രജനീകാന്തും.
ദംഗലിന്റെ വന്‍വിജയത്തിന് ശേഷം ആമിറിന്റെ ‘സിക്രട്ട് സൂപ്പര്‍സ്റ്റാറും’ കബാലിയുടെ ആവേശത്തിനു ശേഷം രജനിയുടെ ‘2.0’യുമാണ് സ്ക്രീനില്‍ അങ്കത്തിനായി ഒരുങ്ങുന്നത്.
ഈ വര്‍ഷം കോളിവുഡ് കാത്തിരിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് ഷങ്കര്‍ സംവിധാനം ചെയ്യുന്ന 2.0. രജനിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ എന്തിരന്റെ രണ്ടാം ഭാഗമാണിത്. തമിഴ്, ഹിന്ദി, തെലുങ്ക് പതിപ്പുകളുമായെത്തുന്ന ചിത്രത്തിലെ വില്ലന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത് ആമിര്‍ ഖാന് നിര്‍മ്മിക്കുന്ന സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ അതിഥിതാരമായാണ് ആമിര്‍ ഖാന് എത്തുന്നത്.സൈറ വസീം, വൈശാലി സഹദേവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
ചിത്രങ്ങളുടെ റിലീസ് തീയതി സംബന്ധിച്ച് ആമിറും രജനിയും ചര്‍ച്ച നടത്തി ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.