ചെന്നൈ: രജനീകാന്ത് സിനിമ ‘കാലാ’ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടങ്ങി. തമിഴ്‌നാട്ടിലും കേരളത്തിലും പുലര്‍ച്ചെ തന്നെ ആദ്യ ഷോ തുടങ്ങി. സിംഗപ്പൂര്‍, മലേഷ്യ എന്നിവടങ്ങളില്‍ ഇന്നലെ തന്നെ സിനിമ റിലീസ് ചെയ്തിരുന്നു.
നല്ല പ്രതികരണങ്ങളാണ് കാണികളില്‍ നിന്നും കാലാ യ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
സമീപകാലത്തൊന്നും കാണാത്ത രൂപത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് ഈ സിനിമയില്‍ രജനി അവതരിപ്പിച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്.
സിനിമയുടെ വിതരണാവകാശം 125 കോടിക്ക് പ്രമുഖ സിനിമാ കമ്പനിയായ ‘ലൈക’ രജനിയുടെ മരുമകന്‍ കൂടിയായ ധനുഷില്‍ നിന്നും സ്വന്തമാക്കിയിട്ടുണ്ട്. ഇനി ഇറങ്ങാനിരിക്കുന്ന രജനി സിനിമ ‘2.0’ യും നിര്‍മ്മിക്കുന്നത് ‘ലൈക’ തന്നെയാണ്. ഇത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിലാണ് സംവിധായകന്‍ ശങ്കര്‍ ‘2.0’സിനിമ തയ്യാറാക്കിയിരിക്കുന്നത്.
കാലായുടെസാറ്റ് ലൈറ്റും ഓവര്‍സീസും വന്‍തുകക്കാണ് വിറ്റ് പോയിരിക്കുന്നത്. വിജയ് ടി.വിയാണ് ടെലിവിഷന്‍ സംപ്രേക്ഷണം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സൂചന.
തൂത്തുക്കുടിയിലെ പൊലീസ് നടപടിയെ ന്യായീകരിച്ച രജനിക്കെതിരെ തമിഴകത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നത് സിനിമയെ ബാധിക്കുമോ എന്ന ആശങ്ക വിതരണക്കാര്‍ക്കുണ്ടെങ്കിലും ‘അതുക്കും മീതെ’ വലിയ വിജയം സൂപ്പര്‍ സ്റ്റാര്‍ ‘കാലാ’യിലൂടെ നല്‍കുമെന്നാണ് ഫാന്‍സ് അസോസിയേഷന്‍ നല്‍കുന്ന ഉറപ്പ്.
രജനി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം നടക്കുന്ന ആദ്യ സിനിമ കൂടിയാണ് കാലാ. രാഷ്ട്രീയ എതിരാളികള്‍ സിനിമ ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും ‘കാലാ’യെ ബാധിക്കില്ലന്നാണ് രജനിയും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
തിയറ്ററുകളിലെല്ലാം എല്ലാ ഷോയ്ക്കും ടിക്കറ്റ് ഏതാണ്ട് ബുക്കായിരിക്കുകയാണ്. അവശേഷിക്കുന്നത് സംഘടിപ്പിക്കാന്‍ തമിഴകത്ത് മാത്രമല്ല കേരളത്തിലും തിയറ്ററുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്.
കബാലി സംവിധായകന്‍ പാ രഞ്ജിത്തും രജനിയും ഒന്നിച്ച സിനിമ ആയതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ഈ സിനിമയെ സിനിമാ ലോകവും ഉറ്റുനോക്കുന്നത്. ഏതൊക്കെ റെക്കോര്‍ഡുകള്‍ ഇനി തകരുമെന്നത് മാത്രമാണ് അറിയാനുള്ളത്.