ജയം രവി നായകനാകുന്ന പുതിയ ചിത്രമാണ് കോമാളി. ചിത്രത്തിന്റെ ഇന്നലെ ഇറങ്ങിയ ട്രെയിലര്‍ വലിയ പ്രതികരണം സൃഷ്ടിച്ചിരുന്നു. പ്രദീപ് രംഗനാഥനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇതിനോടകം 25 ലക്ഷത്തിലേറെ പേരാണ് ഇതുവരെ ട്രെയിലര്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഒരു വിഭാഗം രജനീകാന്ത് ആരാധകര്‍ ട്രെയിലറിനെതിരേ രംഗത്തെത്തിയിരിക്കുകയാണ്. #BoycottComali എന്ന ഹാഷ് ടാഗുമായാണ് രജനി ആരാധകര്‍ ട്വിറ്ററില്‍ സംഘടിതമായി എത്തിയത്.
Why everyone trending #BoycottComali @actor_jayamravi Needs hit so he add Rajini sir name for publicity ..now this trailer is trending that's the power of Thalaivar… If he used other actor's name no one see it. Pazhikkavum Rajini Pizhaikkavum? Rajini
— TR Sajeev Kumar ? (@TRSAJEEVKUMAR) August 3, 2019
രണ്ടേകാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ിലറിന്റെ അവസാനഭാഗമാണ് രജനീകാന്ത് ആരാധകരെ ചൊടിപ്പിച്ചത്. 16 വര്‍ഷത്തെ ‘ഇടവേള’യ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന നായകന്‍ ട്രെയിലറിന്റെ അവസാനഭാഗത്ത് ഇതേതാണ് വര്‍ഷമെന്ന് അടുത്തുനില്‍ക്കുന്ന യോഗി ബാബുവിന്റെ കഥാപാത്രത്തോട് ചാദിക്കുന്നുണ്ട്. 2016 എന്നാണ് യോഗിയുടെ ഉത്തരമെങ്കിലും ടിവിയില്‍ രജനിയുടെ പ്രസംഗം കണ്ട ജയം രവി യോഗി ബാബുവിന് നേരെ തിരിയുകയാണ്. ‘ഇത് 96 ആണെന്നും ആരെയാണ് പറ്റിക്കാന്‍ ശ്രമിക്കുന്നതെന്നും’ നായകന്‍ തുടര്‍ന്ന് ചോദിക്കുന്നു.
1996ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജയലളിതയ്ക്കെതിരേ രജനി പരാമര്‍ശം നടത്തിയിരുന്നു. ടിവി കാണുന്ന സമയത്ത് നായകന്‍ ഇതാണ് ഓര്‍ക്കുന്നത്. എന്നാല്‍ ഈ സീനാണ് രജനി ആരാധകരെ ചൊടിപ്പിച്ചത്.
A movie I had a blast working in.. fun-filled ride ??
Hope u all like it 🙂 #ComaliTrailer : ➡ https://t.co/l6dZCGoxH8#ComaliFrom15thAug@MsKajalAggarwal @SamyukthaHegde @pradeeponelife @hiphoptamizha @SonyMusicSouth @VelsFilmIntl @shiyamjack @SakthiFilmFctry— Jayam Ravi (@actor_jayamravi) August 3, 2019
ഈ തമാശ നിലവാരമില്ലാത്തതാണെന്നും രംഗം സിനിമയില്‍ നിന്ന് നീക്കണമെന്നുമൊക്കെ ട്വിറ്ററില്‍ നിന്നും ആവശ്യം ഉയരുകയാണ്. അതേസമയം ഇത് അണിയറക്കാരുടെ പണിയാണെന്നും ആരോപിക്കപ്പെടുന്നുണ്ട്. എന്തായാലും ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടന്നാണ് വൈറലായത്.