ഹാജി മസ്താന്‍ മിര്‍സയെ അധോലോകനായകനാക്കരുത്, രജനീകാന്തിന് വക്കീല്‍ നോട്ടീസ്

ഹാജി മസ്താന്‍ മിര്‍സയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തെ അധോലോകനായകനായി ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ട് രജനീകാന്തിന് വക്കീല്‍ നോട്ടീസ്.

മസ്താന്റെ മകനെന്ന് അവകാശപ്പെടുന്ന സുന്ദര്‍ ശേഖറാണ് നോട്ടീസ് അയച്ചത്.

കബാലിക്കു ശേഷം പാ രഞ്ജിത്ത്-രജനി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഹാജി മസ്താനായി രജനിയെത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഹാജി മസ്താനെ കൊള്ളക്കാരനും അധോലോക നായകനുമാക്കി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സിനിമ എടുക്കുകയാണെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുംമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

ഹാജി മസ്താന്‍ എന്നറിയപ്പെടുന്ന മസ്താന്‍ ഹൈദര്‍ മിര്‍സയുടെ ജീവിതത്തെക്കുറിച്ച് ആത്മാര്‍ത്ഥമായി ഒരു ചിത്രമെടുക്കുകയാണെങ്കില്‍ അതിന്റെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സുന്ദര്‍ ശേഖര്‍ വ്യക്തമാക്കി.

Top