ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍.
തുടക്കത്തില്‍ സ്വതന്ത്ര രാഷ്ട്രീയ കക്ഷിയായി പ്രവര്‍ത്തിക്കുമെങ്കിലും ഭാവിയില്‍ ബി.ജെ.പി യുമായി ചേര്‍ന്ന് മുന്നോട്ടു പോകാനാണ് സാധ്യതയെന്നും ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഡിസംബര്‍ 12നാണ് രജനീകാന്തിന്റെ 67ാം ജന്മദിനം. ആ ദിവസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന.
നടന്‍ കമല്‍ഹാസനും രാഷ്ട്രീയ രംഗത്തേക്ക് വരുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കിയിരുന്നു.
രജനികാന്ത് രാഷ്ട്രിയത്തില്‍ പ്രവേശിച്ചാല്‍ തമിഴ്‌നാട് രാഷ്ട്രീയം മാറുമെന്നും ആ മാറ്റത്തില്‍ താനും ഭാഗമാകുമെന്ന് കമല്‍ഹാസന്‍ നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതിക്ഷീച്ചെങ്കിലും ‘മയ്യം വിസില്‍’എന്ന പേരില്‍ ജനങ്ങളുമായി സംവദിക്കാന്‍ മൊബൈല്‍ ആപ് കമല്‍ പുറത്തിറക്കിയിരുന്നു.
രജനീകാന്ത് ഈ വര്‍ഷം സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് താരത്തിന്റെ സഹോദരന്‍ സത്യനാരായണ റാവു വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ പാര്‍ട്ടിക്ക് അന്തിമ രൂപം നല്‍കുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ക്കായി ബെംഗളൂരുവിലെ ഒരു ഏജന്‍സിയെ ഏല്‍പിച്ചതായാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ വോട്ടിങ് സവിശേഷതകളും പ്രവണതകളും പഠിക്കുന്നതിനും ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പദ്ധതികള്‍ രൂപീകരിക്കുന്നതിനും സഹായിക്കുന്നതിനാണിത്.
പുതിയ പാര്‍ട്ടിയിലേയ്ക്ക് കഴിവുള്ള നേതാക്കളെ മറ്റു പാര്‍ട്ടികളില്‍നിന്ന് ആകര്‍ഷിക്കാനുള്ള ശ്രമവും രജനീകാന്ത് നടത്തുന്നുണ്ട്.