രജനീകാന്തിന്റെ 2.0യുടെ ദൃശ്യങ്ങള്‍ ചോര്‍ന്നു; ചിത്രം നവംബര്‍ 29ന് തിയറ്ററുകളിലേക്ക്

2.0

ജനീകാന്ത് പ്രധാനവേഷത്തിലെത്തുന്ന ചിത്രം 2.0യിലെ ദൃശ്യങ്ങള്‍ പുറത്ത്. ചിത്രത്തിന്റെ മേക്കിങ്ങിനെക്കുറിച്ച് ബിബിസി ഒരു ഡോക്യമെന്ററി തയ്യാറാക്കിയിരുന്നു. അതിലെ രംഗങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ലോകവ്യാപകമായി 10000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണിത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്. അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം എആര്‍ റഹ്മാനാണ്. 450 കോടി മുതല്‍ മുടക്കുള്ള ചിത്രം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പ് ഒരുമിച്ച് റിലീസ് ചെയ്യും. വിദേശ ഭാഷകളിലെ പതിപ്പുകളുടെ റിലീസ് പിന്നീടായിരിക്കും. നവംബര്‍ 29ന് ചിത്രം തിയറ്ററുകളിലെത്തും.

Top