ചെന്നൈ ;സൂപ്പർ താരം രജനികാന്തിന്റെ രാഷ്ട്രിയപ്രേവേശനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. നേരത്തെ തന്നെ രാഷ്ട്രീയത്തിൽ പൂർണമായും ഇറങ്ങാൻ രജനികാന്ത് പദ്ധതിയിട്ടിരിക്കെയാണ് കോവിഡ് മഹാമാരി വിനയായത്. കോവിഡ് ഭീതി പൂർണമായും മാറിയാൽ താൻ ഒരു പൂർണ്ണ രാഷ്ട്രിയ പ്രവർത്തകനായി തന്നെ പ്രവർത്തിക്കുമെന്ന് രജനികാന്തിന്റെ വാർത്ത കുറിപ്പിൽ പറയുന്നു.
ഡിസംബർ വരെ ആരാധരോട് കാത്തിരിക്കാനാണ് താരം ഇപ്പോൾ പറയുന്നത്. രജിനി മക്കൾ മഡ്രവുമായി ആലോചിച്ച് ഒരു സമയം നിശ്ചയിക്കുമെന്നും താരം വാർത്തകുറിപ്പിൽ അറിയിച്ചു.