ചെന്നൈ: രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കി നടന് രജനികാന്ത്.
രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അഴിമതിക്കാരെ അടുപ്പിക്കില്ല. എല്ലാം ദൈവം തീരുമാനിക്കുന്നതുപോലെ സംഭവിക്കും. ഏതുനിയോഗം ഏറ്റെടുക്കേണ്ടിവന്നാലും ഏറ്റവും സത്യസന്ധമായി നിറവേറ്റുമെന്നും രജനീകാന്ത് പറഞ്ഞു.
21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെ പിന്തുണച്ചിരുന്നു. അതൊരു തെറ്റായിരുന്നു. ഒരു പാര്‍ട്ടിയെയും നിലവില്‍ ഞാന്‍ പിന്തുണയ്ക്കുന്നില്ല. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ലന്നും രജനി വ്യക്തമാക്കി.
കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ആരാധകരെ കാണാനെത്തിയതായിരുന്നു അദ്ദേഹം.