ചെന്നൈ : രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് പുതിയ വെബ്‌സൈറ്റ് തുടങ്ങി. ‘രജനിമന്‍ഡ്രം’ എന്ന പേരിലാണ് വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. ആരാധകര്‍ക്ക് പുതുവര്‍ഷ ആശംസകള്‍ നേരുന്നതിനോടൊപ്പമാണ് വെബ്‌സൈറ്റിനെക്കുറിച്ചും ട്വിറ്ററിലൂടെ താരം പങ്കുവെച്ചത്.
‘എന്റെ രാഷ്ട്രീയ പ്രവേശനത്തെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. തമിഴ്‌നാട്ടില്‍ മികച്ച രാഷ്ട്രീയം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും പേരും വോട്ടര്‍ ഐഡി നമ്പറും നല്‍കി വെബ്‌സൈറ്റില്‍ അംഗമാകണം’ രജനി ആവശ്യപ്പെട്ടു.
ഇതിനിടെ രജനിയുടെ പാര്‍ട്ടി 2019 തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ സഖ്യക്ഷിയായിരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ബി.ജെ.പി അധ്യക്ഷന്‍ തമിളിസൈ സൗന്ദര്‍ രാജന്‍ രംഗത്ത് വന്നിരുന്നു.
???? pic.twitter.com/jnqZv1iWGz
— Rajinikanth (@superstarrajini) January 1, 2018
ഞായറാഴ്ച ചെന്നൈയില്‍ നടന്ന ആരാധക സംഗമത്തിലാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അരങ്ങേറിയത് നാണംകെട്ട സംഭവങ്ങളാണ്. രാഷ്ട്രീയ പ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ അധികാരക്കൊതിയില്ലെന്നും രജനി വ്യക്തമാക്കിയിരുന്നു.