രജനീകാന്തിന്റെ മകളും സംവിധായകയുമായ സൗന്ദര്യ വിവാഹമോചിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. സൗന്ദര്യയും ഭര്‍ത്താവ് അശ്വിന്‍ രാംകുമാറും കുടുംബകോടതിയില്‍ വിവാഹമോചനഹര്‍ജി ഫയല്‍ ചെയ്തതായാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
2010ലാണ് സൗന്ദര്യയുടെയും അശ്വിന്റെയും വിവാഹം നടക്കുന്നത്. വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ പ്രശ്‌നത്തിലായിരുന്നുവെന്നും രജനീകാന്ത് ഇടപെട്ടിട്ടും ഒത്തുതീര്‍പ്പുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവര്‍ക്കും ഒരു വയസുള്ള മകനുണ്ട്.
ഗ്രാഫിക് ഡിസൈനര്‍ ആയി കരിയര്‍ ആരംഭിച്ച സൗന്ദര്യ അച്ഛന്‍ രജനിയെ നായകനാക്കി കൊച്ചടൈയാന്‍ എന്ന ചിത്രമൊരുക്കി സംവിധാനരംഗത്തെത്തി.
കബാലിയുടെ സംവിധായകനായ പാ. രഞ്ജിത്തിനെ രജനീകാന്തിന് പരിചയപ്പെടുത്തുന്നതും സൗന്ദര്യയാണ്.