താരങ്ങളുടെ മക്കള്‍ അഭിനയ രംഗത്തേക്കിറങ്ങുമ്പോള്‍ വ്യത്യസ്തമായി സംവിധാനരംഗത്തേക്ക് തിരിഞ്ഞവരാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മക്കള്‍.
എന്നാല്‍, രജനിയുടെ മൂത്തമകളും നടന്‍ ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ രജനികാന്ത് അഭിനയ രംഗത്തേക്ക് കടക്കുകയാണെന്നാണ് തമിഴ് ചലചിത്ര മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
അച്ഛന്റെ ഒപ്പം തന്നെയാണ് ഐശ്വര്യ അഭിനയ രംഗത്തേക്ക് കാലെടുത്ത് വൈക്കുന്നത്.
കബാലിക്ക് ശേഷം രജനിയെ വച്ച് പാ രന്‍ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ ഐശ്വര്യയുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനുഷ് തന്നെയാകും ചിത്രം നിര്‍മ്മിക്കുന്നത്.
ശങ്കര്‍ ചിത്രമായ യന്തിരന്‍ 2 ന് ശേഷമാകും രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുക.
‘3’ ‘വയ് രാജാ വയ്’ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഐശ്വര്യ ഇപ്പോള്‍ ‘സിനിമാ വീരന്‍’ എന്ന് ഡോക്യമെന്ററിയുടെ തയ്യാറെടുപ്പിലാണ്.