രജനീകാന്തിന്റെ 2.0യുടെ വിതരണാവകാശം മുളകുപാടം ഫിലിംസിന്

2.0

ജനീകാന്തിന്റെ സയന്‍സ് ഫിക്ഷന്‍ 2.0യുടെ കേരളത്തിലെ വിതരണാവകാശം മുളകുപാടം ഫിലിംസിന്. ഒരു തമിഴ് ചിത്രത്തിന് കേരള വിതരണത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് 2.0ക്ക് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 14 കോടിക്കടുത്താണ് ഈ തുകയെന്ന് സ്ഥിരീകരിക്കാത്ത സൂചനയുണ്ട്.

രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണിത്. ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. 450 കോടി മുതല്‍ മുടക്കുള്ള ചിത്രം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പ് ഒരുമിച്ച് റിലീസ് ചെയ്യും. വിദേശ ഭാഷകളിലെ പതിപ്പുകളുടെ റിലീസ് പിന്നീടായിരിക്കും. നവംബര്‍ 29ന് തിയറ്ററുകളിലെത്തുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്.

Top